unveiled the cleanliness message murals painted in public spaces

Kasaragod Municipality Chairperson Shahina Saleem unveiled the cleanliness message murals painted in public spaces within the municipality, funded by the KSWMP. Vice Chairman K.M. Haneef presided over the function. Mehrunnisa Hameed, Chairperson of the Health Standing Committee, welcomed the gathering. Standing Committee Chairpersons Hameed Bedira, Jafar Kamal, and Vidyashree, along with Ward Councilor Ramakrishna Holla, Municipality Clean City Manager-in-charge Biju, KSWMP Social Expert Sooraj K.V., and SWM Engineer Neethu Ram, addressed the gathering. Municipal Secretary Shaju delivered the vote of thanks. Officials from the municipal health department and sanitation workers also attended the event.

unveiled the cleanliness message murals painted in public spaces
Beach Run

The Kasaragod Municipality, District Administration, and District Tourism Promotion Council (DTPC) are jointly organizing the "Kasaragod Beach Run" at Nellikunnu Beach on May 24th. The beach run will flag off promptly at 6:00 AM.

Beach Run
കാസര്‍കോട് നഗരസഭ കെ.എസ്.ഡബ്ല്യൂ.എം.പി ശുചിത്വ സന്ദേശ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു

കെ.എസ്.ഡബ്ല്യൂ.എം.പി ഫണ്ട് ഉപയോഗപ്പെടുത്തി കാസര്‍കോട് നഗരസഭയിലെ പൊതു ഇടങ്ങളിൽ വരച്ച ശുചിത്വ സന്ദേശ ചുവർ ചിത്രങ്ങൾ നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം അനാച്ഛാദനം ചെയ്തു. വൈസ് ചെയർമാൻ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നിസ ഹമീദ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഹമീദ് ബെദിര, ജാഫര്‍ കമാല്‍, വിദ്യാശ്രീ, വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ള, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇന്‍ചാര്‍ജ്ജ് ബിജു, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യൽ എക്സ്പേർട്ട് സൂരജ് കെ വി, എസ്.ഡബ്ല്യൂ.എം  എഞ്ചിനീയർ നീതു റാം തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി ഷാജു നന്ദി  പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ശുചിത്വ സന്ദേശ ചിത്രങ്ങൾ
കാസര്‍കോട് ബീച്ച് റണ്‍

കാസര്‍കോട് നഗരസഭ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24ന് നെല്ലിക്കുന്ന് ബീച്ചില്‍ ''കാസര്‍കോട് ബീച്ച് റണ്‍'' സംഘടിപ്പിക്കുകയാണ്. രാവിലെ കൃത്യം 6 മണിക്ക് ബീച്ച് റണ്‍ ആരംഭിക്കും. 

കാസര്‍കോട് ബീച്ച് റണ്‍
ഹരിത ഇലക്ഷൻ

സ്വച്ഛ് സർവേക്ഷൻ 2026ന്റെ ഭാഗമായും ഹരിത നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായും കാസറഗോഡ് നഗരസഭയും ശുചിത്വ മിഷനും KSWMP സംയുക്തമായി സമൂഹ ചിത്രാവിഷ്കാരവും ശുചിത്വറാലിയും മാലിന്യമുക്ത നവകേരള പ്രതിജ്ഞയും സംഘടിപ്പിച്ചു. ഹരിത ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി കാസറഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 

Haritha Election
മാലിന്യ സംസ്കരണം

സ്വച്ഛ് സർവേക്ഷൻ 25-26ന്റെ ഭാഗമായി കാസർകോട് നഗരസഭയും കാസർകോട് എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 'ക്യാപ്റ്റൻസ്' (Captains) എൻ.ജി.ഒ-യും സംയുക്തമായി നെല്ലിക്കുന്ന് ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഫെബ്രുവരി 8-ന് വൈകുന്നേരം 4 മണിക്കായിരുന്നു പരിപാടി നടന്നത്. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്യാപ്റ്റൻസ് എൻ.ജി.ഒ-യിലെ സന്നദ്ധപ്രവർത്തകർ ഒത്തുചേർന്ന് ബീച്ചിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും ശേഖരിച്ചു.

Waste managment