കെ.എസ്.ഡബ്ല്യൂ.എം.പി ഫണ്ട് ഉപയോഗപ്പെടുത്തി കാസര്‍കോട് നഗരസഭയിലെ പൊതു ഇടങ്ങളിൽ വരച്ച ശുചിത്വ സന്ദേശ ചുവർ ചിത്രങ്ങൾ നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം അനാച്ഛാദനം ചെയ്തു. വൈസ് ചെയർമാൻ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നിസ ഹമീദ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഹമീദ് ബെദിര, ജാഫര്‍ കമാല്‍, വിദ്യാശ്രീ, വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ള, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇന്‍ചാര്‍ജ്ജ് ബിജു, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യൽ എക്സ്പേർട്ട് സൂരജ് കെ വി, എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ നീതു റാം തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി ഷാജു നന്ദി പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Kasaragod
kasaragodmunicipality@gmail.com
04994-230051
Last reviewed and updated on 30-Sep-2026 14:32:40
Kasaragod Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission